മൂവാറ്റുപുഴ: കിണർ വൃത്തിയാക്കാനിറങ്ങി അപക ടത്തിൽപ്പെട്ട വയോധികനെ അഗ്നി രക്ഷാസേനയെത്തി കരയ്ക്കു കയറ്റി. പായിപ്ര നിരപ്പ് കാരച്ചാലിൽ ചാക്കോ(80)യെയാണ് രക്ഷപ്പെടുത്തിയത്.
കിണർ വൃത്തിയാക്കാനും പന്പ് അറ്റകുറ്റപ്പണിക്കുമായി കിണറിൽ ഇറങ്ങി തിരിച്ചു കയറാൻ സാധിക്കാതെ ചാക്കോ അവശനാവുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഇക്ബാൽ, സീനിയർ ഫയർ ഓഫീസമാരായ സിദ്ധീഖ് ഇസ്മായിൽ, സി.എ. നിഷാദ്, ഫയർ ഓഫീസർമാരായ ഇബ്രാഹിം, വിമൽ, വിഷ്ണു, അനസ് മുഹമ്മദ്, ടോമി പോൾ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.