പിറവം: പിറവം ബസേലിയോസ് പൗലോസ് സെക്കൻഡ് കാതോലിക്കോസ് (ബിപിസി) കോളജിന്റെ രജതജൂബിലി ആഘോഷങ്ങൾ മലങ്കര ജാക്കോബൈറ്റ് സിറിയൻ ക്രിസ്ത്യൻ എഡ്യുക്കേഷണൽ ട്രസ്റ്റ് മാനേജർ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായിരുന്നു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ രജതജൂബിലി സ്മരണിക പ്രകാശനം ചെയ്തു. മാത്യൂസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത രജതജൂബിലി പദ്ധതി പ്രഖ്യാപനം നടത്തി.
ഏബ്രഹാം മാർ സെവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
ചടങ്ങിൽ യൂണിവേഴ്സിറ്റി റാങ്കുകൾ ഉൾപ്പെടെനേടി മികച്ച വിജയം കൈവരിച്ച കോളജിലെ വിദ്യാർഥികൾക്ക് അവാർഡുകൾ സമ്മാനിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ടിജി സക്കറിയ, മുൻമന്ത്രിയും എഡ്യുക്കേഷൻ ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയുമായ ടി.യു. കുരുവിള, പിറവം മുൻസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, സ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, കൗൺസിലർ ഡോ. അജേഷ് മനോഹർ, പ്രഫ. കെ.പി. തോമസ്, പ്രഫ. ബേബി എം. വർഗീസ്, സി.കെ. ഷാജി, ഫാ. വർഗീസ് പനിച്ചിയിൽ എന്നിവർ പ്രസംഗിച്ചു.