ചെറുതോണി: ജില്ലയിൽ വ്യാപകമാകുന്ന വന്യമൃഗ ആക്രമണത്തിനെതിരേ തങ്കമണിയിൽ പ്രതിഷേധജ്വാല നടത്തി. കെസിവൈഎം ഇടുക്കി രൂപത സമതിയുടെ നേതൃത്വത്തിൽ തങ്കമണി ഇടവകയും കെസിവൈഎം തങ്കമണി യൂണിറ്റും സൗത്ത് റീജിയണും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന അനാസ്ഥക്കെതിരേ രൂക്ഷ വിമർശനമാണ് പ്രതിഷേധറാലിയിൽ ഉയർന്നത്.
പ്രതിഷേധജ്വാല ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാർഷിക പ്രശ്നങ്ങളിൽ ജനപ്രതിനിധികൾ തുടരുന്ന നിസംഗത ആശങ്കാജനകമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ വന്യജീവി ആക്രമണങ്ങളിൽ നിഷ്ക്രിയത്വം തുടരുന്നത് കർഷകരോടുള്ള വെല്ലുവിളിയാണെന്നും വികാരി ജനറാൾ പറഞ്ഞു.
തങ്കമണി ഫൊറോന വികാരി റവ. ഡോ. ജോസ് മാറാട്ടിൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുട്ടികളും യുവജനങ്ങളും ഉൾപ്പെടെ നൂറുകണക്കിനു പേർ പ്രതിഷേധജ്വാലയിൽ അണിനിരന്നു.
ജനപ്രതിനിധികൾ ജനഹിതം മനസിലാക്കി ജനങ്ങൾക്കുവേണ്ടി നിലകൊള്ളാൻ ഇനിയും തയാറാകുന്നില്ലെങ്കിൽ യുവജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് കെസിവൈഎം നേതൃത്വം നല്കുമെന്നു കെസിവൈഎം രൂപത പ്രസിഡന്റ് ജെറിൻ പട്ടാംകുളം അറിയിച്ചു.
കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ വിഷയാവതരണം നടത്തി. ഫാ. മാർക്കോസ് ചിറ്റേമാരിയിൽ,
കെസിവൈഎം രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, കെസിവൈഎം മുൻ സംസ്ഥാന പ്രസിഡന്റ് സിജോ ഇലന്തൂർ, കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റംഗം അലക്സ് തോമസ്, കെസിവൈഎം സംസ്ഥാന സെനറ്റംഗം ജെബിൻ ജേക്കബ്, രൂപത സെക്രട്ടറി ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
ആനിമേറ്റർ സിസ്റ്റർ എൽസിറ്റ്, ഭാരവാഹികളായ എബിൻ തെക്കേൽ, സച്ചിൻ തോമസ് കിഴക്കുന്നേൽ, നോബിൾ ഈഴക്കുന്നേൽ, അമൽ ഞൊണ്ടിക്കൽ, ബിബിൻ വഴക്കപ്പാറ, അലന്റോ തുണ്ടിയിൽ, ബിനു കളരിക്കൽ, ബിനു തിരുവാതുക്കൽ, മനു ഞള്ളാത്ത്, സിജോ വി. ജോർജ്, ആൽഫി പൂന്നോലിൽ, അനിറ്റ തുണ്ടിയിൽ, മരിയ കണ്ണാലിൽ, സഞ്ജു മണ്ണകത്ത്, അലോൺ, മാത്യൂസ്, റോയൽ മൂങ്ങാമാക്കൽ, അഖിൽ ഞൊണ്ടിക്കൽ, ബെൻ മണ്ണമ്പറമ്പിൽ, ജെറിൻ കരുവേലിൽ, ജെറോം മണ്ണകത്ത്, മർട്ടിൻ കല്ലുവിളപുത്തൻവീട് എന്നിവർ പ്രതിഷേധജ്വാലയ്ക്കു നേതൃത്വം നൽകി.