കൈപ്പറന്പ്: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2021- 22 വർഷത്തെ ആർദ്ര കേരളപുരസ്കാരം, ജില്ലാതലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചത് കൈപ്പറന്പ് ഗ്രാമപഞ്ചായത്തിനാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷ, വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് അജിത ഉമേഷ് എന്നിവരും മറ്റ് 15 ഭരണസമിതി അംഗങ്ങളുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് സ്റ്റാഫിന്റേയും ഭരണസമിതിയുടേയും കൂട്ടായ പ്രവർത്തനങ്ങൾക്ക് പുറമേ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ, ഡോ.പി. ഗ്രീഷ്മ, സീനിയർ എച്ച്ഐ എസ്. രഗീഷ്കുമാർ, ലിജോ എം. ലാസർ, ഡോണി വർഗീസ് എന്നിവരുടെ മാതൃകാപരമായ പ്രവർത്തനങ്ങളും ആണ് ഈ അവാർഡിന് പഞ്ചായത്തിനെ അർഹയാക്കിയത്. അവാർഡുതുകയായ മൂന്നുലക്ഷം രൂപ എഫ്എച്ച്സിയുടെ വികസനത്തിനും ക്ലീൻ പഞ്ചായത്താക്കുന്നതിനും വിനിയോഗിക്കും.