മുല്ലശേരി: ആരോഗ്യ മേഖലക്ക് ഉൗന്നൽ നൽകി മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 18.56 കോടി രൂപ വരവും 18.34 കോടി രൂപ ചെലവും 22.27 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് നിഷ സുരേഷ് അവതരിപ്പിച്ചത്.
മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഭവന നിർമാണം, ടൂറിസം വികസനം, ഉത്പാദന, കായിക മേഖലകൾക്കും ബജറ്റിൽ അർഹമായ പ്രാധാന്യം നൽകുന്നു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീദേവി ജയരാജൻ, ചാന്ദിനി വേണു, സിന്ദു അനിൽകുമാർ, ജനപ്രതിനിധികളായ ഇ.വി. പ്രബീഷ്, ലീന ശ്രീകുമാർ, ഷാജു അന്പലത്ത് വീട്ടിൽ, കെ.എ. സതീഷ്, ഗ്രേസി ജേക്കബ്, മിനി ലിയോ എന്നിവർ സംസാരിച്ചു.