വാടാനപ്പള്ളി: തൃപ്രയാർ ക്ഷേത്ര പാരന്പര്യ അവകാശ നിവർത്തന സമിതിയുടെ പ്രഥമ ശ്രീരാമസേവാ പുരസ്കാരം മുൻ തൃക്കോൽ ശാന്തി പത്മനാഭൻ എന്പ്രാന്തിരിക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ സമ്മാനിച്ചു. സുവർണമുദ്രയും ശില്പവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം.
തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നന്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. സമിതി പ്രസിഡന്റ് ഡോ.പി.ആർ. ഉണ്ണികൃഷ്ണൻ നന്പൂതിരി അധ്യക്ഷനായി. ദേവസ്വം ബോർഡ് അംഗങ്ങളായ പ്രേംരാജ് ചൂണ്ടലാത്ത്, ബോർഡ് അസി.കമ്മീഷണർ വി.എൻ. സ്വപ്ന പാരന്പര്യ അവകാശികളെ ആദരിച്ചു. ഉൗരായ്മ പ്രതിനിധികൾ, മുൻ മേൽശാന്തി, മേൽശാന്തിമാർ, പാരന്പര്യ അവകാശികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തൃപ്രയാർ ദേവസ്വം മാനേജർ വി.ആർ. രമ, വാർഡ് മെംബർ യു.പി. കൃഷ്ണനുണ്ണി, വി.ആർ. പ്രകാശൻ സംസാരിച്ചു. സെക്രട്ടറി കൃഷ്ണകുമാർ ആമലത്ത് സ്വാഗതവും ജോ. സെക്രട്ടറി തൃപ്രയാർ രമേശ് മാരാർ നന്ദിയും പറഞ്ഞു.