പാലപ്പിള്ളി: ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി ഭീതിപരത്തി. പാലപ്പിള്ളി ഫുട്ബോൾ മൈതാനത്താണ് കുട്ടികൾ ഉൾപ്പടെ ഒന്പത് ആനകൾ ഇറങ്ങിയത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തോട്ടത്തിൽ നിന്നിറങ്ങിയ ആനക്കൂട്ടം തൊഴിലാളികളുടെ പാഡികൾക്കിടയിലൂടെയാണ് മൈതാനത്തെത്തിയത്. നാട്ടുകാർ പാട്ടകൊട്ടിയും ഒച്ചവച്ചും ആനകളെ ഓടിച്ചുവിട്ടു. പിള്ളത്തോടിന് സമീപത്തെത്തിയ ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചത് വാഹനയാത്രക്കാരെ ആശങ്കയിലാക്കി. പിന്നീട്ട് തോട്ടത്തിലേക്ക് ആനകൾ മാറിയതോടെയാണ് യാത്രക്കാർ കടന്നുപോയത്.