കാട്ടൂർ: സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം കാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി കാട്ടൂർ ബസ്സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കിയ തണ്ണീർ പന്തൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജൂണ്‍വരെ വഴിയാത്രക്കാർക്ക് ദാഹമകറ്റാനുള്ള സജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേമകാര്യ ചെയർമാൻ പി.എസ്. അനീഷ് സ്വാഗതവും സിഡിഎസ് ചെയർപേഴ്സണ്‍ അജിത ബാബു നന്ദിയും പറഞ്ഞു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ രഹി ഉണ്ണികൃഷ്ണൻ, വാർഡ് മെന്പർമാരായ സി.സി. സന്ദീപ്, അംബുജ രാജൻ, എൻ.ഡി. ധനീഷ്, സെക്രട്ടറി സി.ജി. ജയകൃഷ്ണൻ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.