കൊടകര: കോവിഡിന്റെ മൂന്നാം ഘട്ട വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൊടകര മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു. മർച്ചന്റ്സ് അസോസിയേഷന്റെ കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായാണ് ചാലക്കുടി ചുങ്കത്ത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സഹകരണത്തോടെ പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തത്.
വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ചുങ്കത്ത് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.പി.പോൾ വിതരണോദ്ഘാടനം നിർവഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി കാളിയങ്കര അധ്യക്ഷത വഹിച്ചു.
ജോയ് മൂത്തേടൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി ബാബു ജോർജ് , ട്രഷറർ ജോഷി നെടുന്പാക്കാരൻ എന്നിവർ സംസാരിച്ചു.
250 പേർക്ക് ഓക്സി മീറ്ററുകൾ നൽകി.