ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 24 വർഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വേണു കണ്ടരുമഠത്തിൽ അധ്യക്ഷനായിരുന്നു. പാർപ്പിടം, കൃഷി തൊഴിൽ ആരോഗ്യം എന്നിവക്ക് ഉൗന്നൽ നൽകി കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
32 കോടി 82 ലക്ഷത്തി 29 ആയിരത്തി 236 രൂപ വരവും 31 കോടി 9 1ലക്ഷത്തി 81 ആയിരത്തി 823 രൂപ ചെലവും 90 ലക്ഷത്തി 47 ആയിരത്തി 413 രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. ജേക്കബ്, പി.പി. പോളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വനജ ദിവാകരൻ,സി.വി. ആന്റണി എന്നിവർ പ്രസംഗിച്ചു.