കൊരട്ടി: കൃത്യനിർവഹണത്തിന് തടസം നേരിടാതിരിക്കാൻ കൊരട്ടി 9 സ്റ്റാർ ക്ലബിന്റെ കരുതൽ. തുടരെ വൈദ്യുതി മുടങ്ങുന്നതുമൂലം കൊരട്ടി വില്ലേജ് കാര്യാലയത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് ഒന്‍പതു കുടുംബങ്ങളടങ്ങുന്ന സൗഹൃദകൂട്ടായ്മയുടെ ഈ സദ് കർമം.
ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാൻ വാർഡ് മെന്പർ ജെയ്നി ജോഷിയുടെ അഭ്യർഥന മാനിച്ചാണ് എഴുപതിനായിരത്തോളം രൂപ വിനിയോഗിച്ച് ക്ലബ് പ്രസിഡന്റ് നിജു ജോയിയുടെ നേതൃത്വത്തിൽ ഇൻവെർട്ടർ സ്ഥാപിക്കാൻ ക്ലബ് അംഗങ്ങൾ മുന്നോട്ടു വന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. നിജു ജോയ് അധ്യക്ഷനായി.
വാർഡ് മെന്പർ ജെയ്നി ജോഷി, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, ജിസി പോൾ, റെയ്മോൾ ജോസ്, ഗ്രേസി സ്കറിയ, ജിസി പോൾ, ക്ലബ് ഭാരവാഹികളായ ഇ.എ. സത്യദാസ്, വി.സി. തോമസ്, പി.ജെ. ജോണി, ജോണ്‍, ഷാജു, വില്ലേജ് ഓഫീസർ അഭിലാഷ് എന്നിവർ പ്രസംഗിച്ചു.