കൊരട്ടി: റെയിൽവേ സ്റ്റേഷനിലെ നിർദ്ദിഷ്ട അടിപ്പാത നിർമാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി കൊരട്ടിയിലെ റെസിഡൻസ് അസോസിയേഷനുകളുടെ കോണ്‍ഫെഡറേഷനായ ഫെറയുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു. അടിപ്പാത നിർമാണത്തിന് റെയിൽവേ അനുമതിയും സംസ്ഥാന സർക്കാരിന്റെ 2022 ബജറ്റും അംഗീകാരം നൽകിയിട്ടുള്ളതുമായും ഫെറ ഭാരവാഹികൾ പറഞ്ഞു. എന്നാൽ തുക അനുവദിച്ചിട്ടില്ല. അടിപ്പാത നിർമാണം യാഥാർഥ്യമാക്കാൻ ഇതര സാമൂഹ്യ സാംസ്കാരിക സംഘടനകളെയും ഉൾപ്പെടുത്തി കർമപരിപാടികൾ ആവിഷ്കരിക്കാനും ഫെറ തീരുമാനിച്ചിട്ടുണ്ട്.
ഫെറ പ്രസിഡന്റ് അഡ്വ.കെ.പി. പോൾസണ്‍ അധ്യക്ഷനായി. എം. ഗോപാലകൃഷ്ണൻ, എ.പി. ചെറിയാൻ, എം.എൻ.എസ് നായർ, പി.ആർ രാജേന്ദ്രൻ, വി.എം. വാസു, സീതാ ബീവി, ജോജോ വർഗീസ്, സി.കെ. സുബ്രമണ്യൻ, മനോമോഹൻ എന്നിവർ പ്രസംഗിച്ചു.
കനകമലയിലേക്ക് പദയാത്ര നടത്തി
ചാലക്കുടി: നോന്പുകാല പരിത്യാഗത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നിന്നും കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ഇടവക ജനങ്ങൾ കനകമലയിലേക്ക് പദയാത്ര നടത്തി. വികാരി ഫാ. ജോളി വടക്കൻ ഫ്ലാഗ് ഒാഫ് ചെയ്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിജോ മണിമലകുന്നേൽ, ഫാ. ഓസ്റ്റിൻ പാറക്കൽ, കേന്ദ്രസമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കൽ, സെക്രട്ടറി ജോസി കോട്ടേക്കാരൻ, പദയാത്ര കണ്‍വീനർമാരായ വിനു വർഗീസ്, സോജ് ജോസഫ്, ഷിജി ടോണി, റെമി ഷൈജു, ജോർജ് വാച്ചാലുക്കൽ, ടി.പി. ജോർജ് എന്നിവർ നേതൃത്വം നൽകി.