കോതമംഗലം: റോട്ടറി ക്ലബ് ഓഫ് കോതമംഗലവും റോട്ടറി കരാട്ടെ ക്ലബും സംയുക്തമായി അവധിക്കാലത്ത് സ്കൂൾ കുട്ടികൾക്കായി സ്പോർട്സ് കരാട്ടെയിൽ രണ്ട് മാസം നീളുന്ന പരിശീലന ക്യാമ്പ് നടത്തുന്നു. ആഴ്ചയിൽ രണ്ട് ദിവസം രണ്ട് മണിക്കൂർ വീതം നീളുന്ന ക്യാമ്പ് ഒന്നിന് രാവിലെ ഒൻപതിന് ആരംഭിക്കും. മേയ് 31ന് സമാപിക്കും. അഞ്ച് വയസു മുതൽ 17 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ക്യാമ്പിൽ പ്രവേശനം. ക്യാമ്പിന്റെ സമാപനത്തിൽ മത്സരങ്ങളും, സ്പോർട്സ് കൗൺസിൽ അംഗീകൃത സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകും.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി "റോഡ് അപകടങ്ങളും കോടതി വ്യവഹാരങ്ങളും’ എന്ന വിഷയത്തിൽ ട്രാഫിക് ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ഒന്നിന് രാവിലെ ഒൻപതിന് റോട്ടറി ഭവനിൽ എത്തി പേരുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ: 9447759180, 9847722859.