തൃപ്പൂണിത്തുറ: പോലീസ് കസ്റ്റഡിയിലിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇരുമ്പനം സ്വദേശി മനോഹരന് മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പോലീസുകാരെയും സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. വരും ദിവസങ്ങളില്‍ ഈ ആവശ്യം ഉന്നയിച്ച് ബന്ധുക്കളും നാട്ടുകാരുമടക്കമുള്ളവര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
അതിനിടെ സംഭവം നടന്ന ദിവസം സ്റ്റേഷനുള്ളില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹില്‍പാലസ് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടു. പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ചെയര്മാന് സ്റ്റേഷനില്‍ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന നടത്തിയ ശേഷം ഞായറാഴ്ച രാത്രിയോടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങളില്‍ മനോഹരന് കുഴഞ്ഞ് അവശനായി വീഴുന്നതും ഉടന്‍ എല്ലാവരും ഓടിക്കൂടി വാഹനം എത്തിച്ച് ആശുപത്രിയിലേ ക്ക് കൊണ്ടു പോകുന്നതും കാണാം.