തൃപ്പൂണിത്തുറ: ഹിൽപാലസ് സ്റ്റേഷനിൽ വച്ച് മനോഹരൻ മരിച്ച സംഭവം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനൂപ് ജേക്കബ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കുറ്റക്കാരനായ ഇൻസ്പെക്ടർക്കെതിരെയും യൂണിറ്റിലുണ്ടായിരുന്ന പോലീസുകാർക്കെതിരെയും കൊലക്കുറ്റത്തിന് കേസുകൾ രജിസ്റ്റർ ചെയ്യണം. മനോഹരന്റെ കുടുംബത്തിനു സാമ്പത്തിക സഹായവും സര്‍ക്കാര്‍ ജോലിയും നല്കി ആ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അനാവശ്യമായ പരിശോധനകള്‍ ഒഴിവാക്കണമെന്നും പരിശോധനയ്ക്ക് വേണ്ടിയുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും കത്ത് നൽകി
അനാവശ്യമായ പരിശോധനകള്‍ ഒഴിവാക്കണമെന്നും പരിശോധനയ്ക്ക് വേണ്ടിയുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും കത്ത് നൽകി