കൊച്ചി: ഒരു കഥയെ ഒരു കാന്‍വാസിലേക്ക് നിറക്കൂട്ടില്‍ ആവാഹിക്കുമ്പോള്‍ മണല്‍പ്പരപ്പിനെ മണല്‍ത്തരിയിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന അനുഭവമാണ് ഉണ്ടാകുന്നതെന്ന് കെ.ആര്. മീര. വായനയുടെ ആറ്റിക്കുറുക്കിയെടുത്ത ഒരംശമാണ് ഓരോ ചിത്രവും.
ഫോര്‍ട്ടുകൊച്ചി കബ്രാള്‍യാര്‍ഡിലെ ബിനാലെ വേദിയില്‍ സംഘടിപ്പിച്ച "അക്ഷരാര്ട്ഥം' ജലച്ചായ ക്യാമ്പില്‍ തന്റെ കഥകളെ ആസ്പദമാക്കി വരച്ച ചിത്രങ്ങള്‍ ആസ്വദിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. കെ.ആര്. മീരയുടെ "മോഹമഞ്ഞ', "സര്‍പ്പയജ്ഞം', "ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' എന്നീ കഥകള്‍ പ്രമേയമാക്കി ബിനാലെ ചിത്രകാരി ഇ.എന്‍. ശാന്തി ഉള്‍പ്പെടെ 20 പ്രമുഖ കലാകാരന്മാരാണ് നിറങ്ങള്‍ ചാലിച്ച് ദൃശ്യങ്ങളൊരുക്കിയത്.
ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും കഥാകൃത്തിനൊപ്പം സന്നിഹിതനായി. തുടര്‍ന്ന് ബിനാലെ പവിലിയനില്‍ കലാകൃത്തുക്കളുമായി എഴുത്തുകാരി സംവദിച്ചു.
ക്യാമ്പ് ഡയറക്ടര്‍ സുനില്‍ ലിനസ് ഡെ ആമുഖ അവതരണം നടത്തി.