നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) യും കോസ്റ്റ് ഗാര്‍ഡും വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിയാൽ തയാറാക്കിയ റിപ്പോർട്ട് ഡിജിസിഎയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ അന്വേഷണം.
സാധാരണ ഗതിയിൽ ഹെലികോപ്റ്റർ തകർന്നാൽ ഡിജിസിഎ പ്രത്യേകമായി അന്വേഷണം നടത്തുന്ന പതിവില്ല. എന്നാൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വിമാനത്താവള റൺവേയിൽ തകർന്നു വീണതിനാലാണ് സംഭവത്തെ സംബന്ധിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിൽ നിന്നുള്ള പ്രത്യേക സംഘം അടുത്ത ദിവസം വിമാനത്താവളത്തിലെത്തും.
അപകടം സംബന്ധിച്ച് കോസ്റ്റ് ഗാർഡിന്റെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോയെന്നും പരിശോധിക്കും. കോസ്റ്റ് ഗാർഡിന്റെ ഏവിയേഷൻ സേഫ്റ്റി വിംഗ് ആണ് അന്വേഷണം നടത്തുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.25 നാണ് പരിശീലനത്തിനിടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററായ ധ്രുവ് വിമാനത്താവള റൺവേയിൽ തകർന്നുവീണത്. കോസ്റ്റ് ഗാർഡ് എൻക്ലേവിൽ നിന്നു പറന്നുയർന്ന ഹെലികോപ്റ്റർ നിമിഷങ്ങൾക്കകം നിലം പതിക്കുകയായിരുന്നു.
ടേക് ഓഫിനിടെ 200 അടിയോളം ഉയരത്തിൽ നിന്നാണ് ഹെലികോപ്റ്റർ നിയന്ത്രണം തെറ്റി വീണത്. വൈമാനികൻ അടക്കം കോസ്റ്റ് ഗാർഡിന്റെ മൂന്ന് സേനാംഗങ്ങളാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹെലികോപ്റ്റർ ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്.