ചെറായി: സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു.
പള്ളിപ്പുറം കച്ചേരിപ്പടി കുരിശിങ്കൽ ജോണ്‍സന്റെ മകൻ പീറ്റർ റിജോയ് (30) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.30 ഓടെ വൈപ്പിൻ സംസ്ഥാന പാതയിൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന റിജോയിയെ പുലർച്ചെ മൂന്നോടെ മുനന്പം ഹാർബറിൽ പോകാൻ അതുവഴി എത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചെറായിൽ നിന്നു സ്കൂട്ടറിൽ വീട്ടിലേക്ക് വരവെയാണ് അപകടത്തിൽപ്പെട്ടത്. മുനന്പം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംസ്കാരം നടത്തി.