കൊച്ചി: ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും അക്രമങ്ങളില്‍നിന്ന് ഏതു രീതിയില്‍ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. അക്രമത്തിനുശേഷമുള്ള നടപടിയല്ല, ഇതു തടയാനുള്ള നടപടിയാണ് വേണ്ടതെന്നു പറഞ്ഞ ഡിവിഷന് ബെഞ്ച് ഇതിനായി നിയമ നിര്‍മാണമുള്‍പ്പെടെയുള്ള ശക്തമായ നിര്‍ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
കോഴിക്കോട്ടും മൂവാറ്റുപുഴയിലും ഡോക്ടര്‍മാര്‍ക്ക് മര്‍ദനമേറ്റ സംഭവങ്ങളില്‍ ഡിവിഷന് ബെഞ്ച് നേരത്തെ പോലീസിനോടു റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചശേഷമാണ് ഈ നിര്‍ദേശം നല്‍കിയത്. കാരണമെന്തായാലും ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇവര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ ന്യായീകരിക്കാന്‍ ചില ശ്രമങ്ങളുള്ളതായി തോന്നുന്നതിനാലാണ് ഇതു പറയുന്നതെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഈ കേസുകള്‍ പരിഗണിക്കുന്നതിനിടെ സമാനമായ മറ്റു ചില സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതും കോടതി ചൂണ്ടിക്കാട്ടി. പൊതുസമൂഹം ഇതില്‍ ബോധവാന്മാരായില്ലെങ്കില് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും.
ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് സര്‍ക്കാര്‍ അഭിഭാഷകന് സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി 30 നു പരിഗണിക്കാനായി മാറ്റി.