കൊച്ചി: ബ്രഹ്മപുരം ബയോമൈനിംഗ് അഴിമതിയും തീപിടുത്തവും നിലനില്‍ക്കെ നഗരസഭാ അവതരിപ്പിച്ച ബജറ്റ് വെറും പുക മറയാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ. മാലിന്യ സംസ്കരണം സ്തംഭിച്ച് നില്ക്കുന്ന സാഹചര്യത്തില്‍ നഗരസഭ അവതരിപ്പിച്ച ബജറ്റില്‍ മാലിന്യ സംസ്കരണം ഏത് രീതിയില്‍ നടത്തണം എന്നതിനെക്കുറിച്ച് നിര്‍ദേശങ്ങള്‍ ഇല്ല.
ഉറവിട മാലിന്യ സംസ്കരണത്തിന് ബയോ കമ്പോസ്റ്റിംഗ് നല്‍കുന്നതിനെക്കുറിച്ചും പരാമര്‍ശമില്ല. മാലിന്യ സംസ്കരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പൊതുജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ മാത്രമാണ് ബജറ്റില്‍ ഉള്ളത്. വികസന പ്രവര്‍ത്തനത്തിന് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിക്കുന്ന ഡിവിഷന് ഫണ്ട് നിര്‍ത്തലാക്കിയത് പ്രാദേശിക വികസനത്തെ ബാധിക്കും.
ഒരു പുതിയ പദ്ധതി പോലും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. വരുമാനത്തേക്കാള്‍ അധിക ചെലവുകള്‍ ഉള്ള ബജറ്റാണിത്. അതുകൊണ്ട് നിയമപരമായും നയപരമായും ബജറ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.