കൊച്ചി: കൊച്ചി കോര്‍പറേഷന്റെ ചരിത്രത്തിലാദ്യമായി ഡിവിഷന് ഫണ്ട് വകയിരുത്തിയിട്ടില്ലാത്ത ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ ഇന്നലെ അവതരിപ്പിച്ചത്. കോര്‍പറേഷന്റെ സാമ്പത്തിക സ്ഥിതി പ്രതിഫലിക്കുന്നതായിരുന്നു ബജറ്റ്. മുന്‍ ബജറ്റുകളെ അപേക്ഷിച്ച് പദ്ധതികള്‍ കുറവാണെങ്കിലും പ്രഖ്യാപനങ്ങളിലേറെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വിനിയോഗിക്കുന്ന പദ്ധതികളും മറ്റ് ഏജന്‍സികളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുമാണ്.
ചെലവ് ചുരുക്കലിനുള്ള ആഹ്വാനവും ബജറ്റിലുണ്ട്. അതിന്റെ തുടക്കമെന്ന നിലയില്‍ മേയറുടെ ചെലവുകളും മേയറുടെ ഓഫീസ് നേരിട്ട് നടത്തുന്ന സല്‍ക്കാര ചെലവുകളും 10 ശതമാനം കുറയ്ക്കുമെന്ന് ബജറ്റില്‍ പറയുന്നു. സ്ഥിരം സമിതി അധ്യക്ഷരുടെ ചെലവ് അഞ്ച് ശതമാനവും ഉദ്യോഗസ്ഥരുടെ വാഹന ചെലവ് അടക്കം നഗരസഭയുടെ ഇന്ധനച്ചെലവ് നിലവിലുള്ളതിനേക്കാള്‍ 10 ശതമാനവും കുറയ്ക്കാനും നിര്‍ദേശമുണ്ട്.
പ്രതീക്ഷിക്കുന്നത് 290 കോടി അധിക വരുമാനം
കൊച്ചി: നികുതി പിരിക്കല്‍ കാര്യക്ഷമമാക്കിയും ചെലവ് ചുരുക്കിയും 290 കോടിയുടെ അധിക വരുമാനമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ജിഎസ്ടി ഇനത്തില്‍ 90 കോടി രൂപയും പെന്ഷന് അലോട്ട്മെന്റ് ഇനത്തില്‍ 100 കോടി രൂപയും കോര്പറേഷന് കിട്ടാനുണ്ട്. തനത് വരുമാനത്തിലൂടെ 100 കോടിയും ബജറ്റ് പ്രതീക്ഷ വയ്ക്കുന്നു.