കട്ടപ്പന: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് കെപിഎസ്ടിഎയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തുന്ന സത്യഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഇടുക്കി ഡിഡിഇ ഓഫീസിനു മുമ്പില്‍ പ്രതിഷേധസമരം സംഘടിപ്പിക്കും.
ഇന്ന് രാവിലെ 10.30നു നടക്കുന്ന സമരം ജില്ലാ പ്രസിഡന്റ് ഡെയ്സണ്‍ കെ. മാത്യു ഉദ്ഘാടനം ചെയ്യും. സമരത്തോടനുബന്ധിച്ച് തൊടുപുഴ ഗാന്ധി സ്ക്വയറിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഭിന്നശേഷി വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം വെടിഞ്ഞ് മുഴുവന്‍ അധ്യാപകനിയമനങ്ങളും അംഗീകരിക്കുക, ഉച്ചഭക്ഷണ തുക വര്‍ധിപ്പിച്ച് മുഴുവന്‍ കുടിശികയും ഉടന്‍ വിതരണം ചെയ്യുക, ഹയര്‍ സെക്കൻഡറി അധ്യാപക തസ്തിക നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കുക, പ്രൈമറി ഹെഡ് മാസ്റ്റര്‍മാര്‍ക്ക് സ്കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നു അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.ഡി. ഏബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജോര്‍ജുകുട്ടി, ജോര്‍ജ് ജേക്കബ്, ജോബിന് കളത്തിക്കാട്ടില്‍, ജോസ് കെ. സെബാസ്റ്റ്യന്‍, ആനന്ദ് എ. കോട്ടിരി, ജിനോ മാത്യു, സെക്രട്ടറി ജയ്സണ്‍ സ്കറിയ എന്നിവര്‍ അറിയിച്ചു.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
തൊടുപുഴ: യഥാസമയം മുദ്ര പതിക്കാൻ സാധിക്കാത്ത ഓട്ടോറിക്ഷ മീറ്റർ ഉൾപ്പെടെയുള്ള അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം മുദ്ര പതിച്ചുനൽകാൻ ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്ത് 31ന് അവസാനിക്കും.
500 രൂപ ഫീസും പരമാവധി ആറു ക്വാർട്ടറിന്റെ അധികഫീസും മുദ്രഫീസും ഈടാക്കും. ഫോണ്‍: 04862 222638.