+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ൽ ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​തൂ​ക്കം

ക​ട്ട​പ്പ​ന: ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 202324 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് പാ​സാ​ക്കി. 18,35,52,295 രൂ​പ വ​ര​വും 18,38,52,000 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് ച​ക്ക
ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ൽ ഉ​ത്പാ​ദ​ന,  സേ​വ​ന മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​തൂ​ക്കം
ക​ട്ട​പ്പ​ന: ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് പാ​സാ​ക്കി. 18,35,52,295 രൂ​പ വ​ര​വും 18,38,52,000 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. ബ​ജ​റ്റി​ൽ ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​ക​ൾ​ക്കാ​ണു മു​ൻ​തൂ​ക്കം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​മ​ച​ന്ദ്ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ആ​ഷ സു​കു​മാ​ർ, ബി​ന്ദു അ​നി​ൽ​കു​മാ​ർ, പി.​ടി. മാ​ത്യു, മെം​ബ​ർ​മാ​രാ​യ ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, വി.​ജെ. രാ​ജ​പ്പ​ൻ, ജോ​സ് പു​തു​മ​ന, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി ടി. ​ആ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ മി​ച്ച ബ​ജ​റ്റ്

ഉ​പ്പു​ത​റ: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി 44,931 95,512 രൂ​പ​യു​ടെ വാ​ർ​ഷി​ക ബ​ജ​റ്റി​ന് ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. 1,11,76,712 രൂ​പ മി​ച്ചം പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നി ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ച​ത്.
ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കും ഗ​താ​ഗ​ത, കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും ബ​ജ​റ്റി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്ക് 13.08 കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 8.25 കോ​ടി​യും റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 86 ല​ക്ഷം രൂ​പ​യും പു​തി​യ റോ​ഡു​ക​ൾ​ക്ക് 3.60 കോ​ടി രൂ​പ​യും ക​ലു​ങ്കു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 35 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.