നടത്തറ: സിഗ്നൽ തെറ്റിച്ചു വന്ന ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ലോറിയും ഡ്രൈവറും ഒല്ലൂർ പോലീസ് കസ്റ്റഡിയിൽ. സിഗ്നൽ ക്രോസ് ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രികനായ എരവിമംഗലം തുരുത്ത്വാഴത്ത് മന സോമനാഥൻ നന്പൂതിരി(57) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ രണ്ടിനാണ് അപകടം. സോമനാഥൻ തൃശൂരിൽ നിന്ന് പൂച്ചെട്ടിയിലേക്ക് പോവുകയായിരുന്നു. മണ്ണുത്തി ഭാഗത്തു നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന പച്ചക്കറി കയറ്റിയ ലോറിയാണ് ഇടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറായ നെന്മാറ കാവുങ്ങൽ വീട്ടിൽ ഉണ്ണികൃഷ്ണനെ(54) ഒല്ലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
തൃശൂർ എലൈറ്റ് ഗ്രൂപ്പ് ഓഫ് ഫുഡ് ഇൻഡസ്ട്രീസിലെ അസിസ്റ്റന്റ് മാനേജാരായി റിട്ടയർ ചെയ്തയാളാണ് സോമനാഥൻ. സംസ്കാരം നടത്തി. അച്ചൻ: ശങ്കരൻ നന്പൂതിരി. ഭാര്യ: അഞ്ജന ദേവി (എസ്എൻഎ ഔഷധശാല ജീവനക്കാരി). മക്കൾ: ആസാദ്, അലീന.