കൈപ്പറന്പ്: മുണ്ടൂർ കോടങ്കണ്ടം മൂലയിൽ ഞായറാഴ്ച്ച ഉച്ചയോടെ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നവജാത ശിശു മരിച്ചു. വരടിയം സ്വദേശികളായ എടത്തറ വീട്ടിൽ സുധീഷ് - വിബിത ദന്പതികളുടെ അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ആഗ്നേയയാണ് സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച കുഞ്ഞിന്റെ ചോറൂണ് കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു അപകടം. മുണ്ടൂർ പെട്രോൾ പന്പ് വഴി മെഡിക്കൽ കോളജ് വഴിയിലേക്ക് വന്നിരുന്ന സ്വകാര്യ കാർ മുണ്ടൂരിൽ നിന്ന് വരടിയം ഭാഗത്തേക്ക് പോയിരുന്ന ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം. സംസ്കാരം നടത്തി. സഹോദരൻ: ആദിദേവ്.
അപകടത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾക്കും ഓട്ടോറിക്ഷാ ഡ്രൈവർക്കും പരിക്കേറ്റിരുന്നു.