മൂവാറ്റുപുഴ: ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വാളകം കുന്നയ്ക്കാൽ കാവികുന്നേൽ കെ.വി. പൗലോസ് (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ഓടെ മൂവാറ്റുപുഴ ടൗണ്‍ യുപി സ്കൂളിന് മുന്നിലായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ പൗലോസ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൗലോസിനെ ഉടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് 11ന് കുന്നയ്ക്കാൽ തൃക്കുന്നത്ത് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ലീന. മകൻ: കെവിൻ.