പുതുക്കാട്: പുതുക്കാട് - നെന്മണിക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെക്കെതൊറവ് - ചെറുവാൾ പാലത്തിന്റെയും അനുബന്ധ റോഡിന്റെയും അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തമാകുന്നു. പാലത്തിന് ബലക്ഷയം പ്രത്യക്ഷത്തിൽ കാണുന്നില്ലെങ്കിലും കൈവരിയോടുചേർന്നുള്ള അനുബന്ധ ഭാഗങ്ങളിലെ വശങ്ങൾ ഇടിയുന്നുണ്ട്. ഇവിടെ കൈവരി സ്ഥാപിച്ചാൽ അപകടാവസ്ഥ ഒഴിവാക്കാനാകുമെന്നും നാട്ടുകാർ പറയുന്നു.
രാത്രികാലങ്ങളിൽ ഇതിലെ യാത്ര ചെയ്യുന്പോൾ എതിരെനിന്നും വാഹനങ്ങൾ എത്തിയാൽ ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രികർക്കുമാണ് ഏറെ ബുദ്ധിമുട്ട്. ഏതുസമയത്തും അപകടം പ്രതീക്ഷിച്ച് സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളതെന്നും നാട്ടുകാർ പറയുന്നു.
പ്രദേശത്തിന്റെ വികസനം ലക്ഷ്യമിട്ട് റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും അപ്രോച്ച് റോഡുകളിലെ അപകടാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎ, പുതുക്കാട്, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റുമാർക്കും നാട്ടുകാർ പരാതി നൽകി.