അന്നമനട: കിടപ്പുരോഗികളും അതിദരിദ്രരുടെ പട്ടികയിൽപ്പെട്ടവരും റേഷൻകടയിൽനിന്നും പോയി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവരും ആയവർക്ക് വീടുകളിൽ സാധനങ്ങൾ എത്തിച്ചുനൽകുന്ന ഒപ്പം പദ്ധതിക്ക് അന്നമനടയിൽ തുടക്കമായി.
അഞ്ച് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെയാണ് വീടുകളിൽ സൗജന്യമായി സാധനങ്ങൾ എത്തിച്ചുനൽകുന്നത്. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം കെ.എ. ബൈജു അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഡേവിസ് കുര്യൻ, സി.കെ. ഷിജു, മുൻ പഞ്ചായത്ത് അംഗം ശ്യാമള അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.