ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് അവാർഡുകളുമായി ക്രൈസ്റ്റ് കോളജ് എൻഎസ്എസ് തിളങ്ങി.
മികച്ച എൻഎസ്എസ് യൂണിറ്റായി ക്രൈസ്റ്റ് കോളജും മികച്ച പ്രോഗ്രാം ഓഫീസറായി ജിയോളജി ആൻഡ് എൻവിയോണ്മെന്റൽ സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ. തരുണ്‍ ആറിനെയും മികച്ച വോളണ്ടിയർ ആയി മൂന്നാംവർഷ ബികോം വിദ്യാർഥി ജോണ്‍ ജോജുവിനെയും തെരഞ്ഞെടുത്തു. തുടർച്ചയായി 2016, 2019, 2022 വർഷങ്ങളിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസറിനുള്ള അവാർഡ് ലഭിക്കുന്ന ക്രൈസ്റ്റ് കോളജിന് 2020, 2021, 2022 വർഷങ്ങളിൽ തുടർച്ചയായി മൂന്നാം തവണയാണ് മികച്ച എൻഎസ്എസ് വോളണ്ടിയറിനുള്ള അവാർഡ് ലഭിക്കുന്നത്. റെജുവനേറ്റ് എന്ന പദ്ധതിയിലൂടെ പാഴ്വസ്തുക്കളുടെ പുനരുപയോഗം, പേനകളുടെ ശേഖരണവും പുനരുപയോഗവും ലക്ഷ്യമാക്കിയുള്ള പെൻഡ്രൈവ്, കാഴ്ച പരിമിതർക്കുവേണ്ടിയുള്ള ശ്രവ്യം, വിദ്യാർഥികൾക്കായി നോട്ടുപുസ്തകങ്ങൾ നിർമ്മിക്കുന്ന എന്റെ പുസ്തകം, വിദ്യാർഥികൾക്കായി ടെക്സ്റ്റ് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന ലിബർ ഖാസ, വീടുകളിലും വിദ്യാലയങ്ങളിലും തൈകൾ വിതരണം ചെയ്യുന്ന ആരാമം എന്നീ പദ്ധതികൾ ക്രൈസ്റ്റ് എൻഎസ്എസിനെ വ്യത്യസ്തമാക്കുന്നു.