കൊടുങ്ങല്ലുർ: സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കളിക്കളങ്ങൾ നിർമിക്കാനുള്ള പദ്ധതി സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
ഇപ്പോൾ സംസ്ഥാനത്ത് 465 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നല്ല സ്പോർട്സ് കോംപ്ലക്സുകൾ ഉണ്ട്. അധികം വൈകാതെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കളിക്കളം നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വി.ആർ. സുനിൽകുമാർ എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 80 ലക്ഷം രൂപ ചെലവഴിച്ച് ടികെഎസ് പുരത്ത് നിർമിച്ച മുനിസിപ്പൽ സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർപേഴ്സണ് എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ ഒ.എൻ. ജയദേവൻ, ഷീല പണിക്കശേരി, ടി.എസ്. സജീവൻ, വി.എം. ജോണി, മുനിസിപ്പൽ സെക്രട്ടറി എൻ.കെ. വൃജ, സിഡിഎസ് ചെയർപേഴ്സണ് ശാലിനി ദേവി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.