ചൂലൂർ: എടത്തിരുത്തി കിസാൻ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തണ്ണീർപന്തൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.കെ. ബദറുദ്ദീൻ ഡോ. ദിവ്യക്ക് സംഭാരം നൽകി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ അജയ്ഘോഷ് അധ്യക്ഷതവഹിച്ചു. ബാങ്ക് സെക്രട്ടറി പ്രിയ ബാബു, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.
മതിൽമൂല: തണ്ണീർപ്പന്തൽ പദ്ധതിയുടെ ഭാഗമായി ഈ കൊടുംചൂടിൽ നൽകാം ഒരു കുന്പിൾ ദാഹജലം പരിപാടിക്ക് നാട്ടിക ഫർക്ക റൂറൽ ബാങ്ക് മതിലകം ശാഖയുടെ ആഭിമുഖത്തിൽ തുടക്കംകുറിച്ചു. മതിലകം ഓട്ടോ വെയ്റ്റിംഗ് ഷെഡിൽ ആരംഭിച്ച പരിപാടി ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. മോഹനൻ അശോകന് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് ജീവനക്കാരും സഹകാരികളും പങ്കെടുത്തു.