തൃശൂർ: നരേന്ദ്രമോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രാഹുൽ ഗാന്ധി വിളിച്ചു പറഞ്ഞ കാര്യങ്ങൾ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ആവർത്തിക്കുമെന്ന് ടി.എൻ. പ്രതാപൻ എംപി. അദാനി മോദി ബന്ധത്തെ കുറിച്ച് ലോക്സഭയിൽ ചോദ്യം ഉന്നയിച്ചതുപോലും രേഖകളിൽ നിന്നും നീക്കം ചെയ്തത് ജനാധിപത്യതകർച്ചയുടെ തെളിവാണ്. അഭിപ്രായം പറയാൻ ലോക്സഭയിൽ പോലും സാധിക്കില്ലയെന്നത് ഭരണകൂടഭീകരതയാണെന്നും എംപി പറഞ്ഞു.
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ്ഘട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് സത്യാഗ്രഹ സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോർപറേഷന് മുന്പിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.എൻ. പ്രതാപൻ.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷനായി. ഉപവാസ സമരത്തിൽ നേതാക്കളായ ടി.ജെ. സനീഷ്കുമാർ എംഎൽഎ, ഒ. അബ്ദുറഹിമാൻകുട്ടി, അനിൽ അക്കര, ജോസഫ് ചാലിശേരി, എം.പി. ജാക്സണ്, എം. കെ. പോൾസണ്‍, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസ്, ഐ.പി. പോൾ, സി.ഒ. ജേക്കബ്, റിജിൽ മാക്കുറ്റി, കെ.എഫ്. ഡൊമിനിക്, കെ. ഗോപാലകൃഷ്ണൻ, കെ.വി. ദാസൻ, ലീലാമ്മ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.