കൊടുങ്ങല്ലൂർ: മോഷ്ടാവും ഗൃഹനാഥനും തമ്മിൽ മാലയ്ക്കായി പിടിവലി, ഗൃഹനാഥനെ ഇടിച്ചു വീഴ്ത്തി മോഷ്ടാവ് മാലയുമായി കടന്നു. എടവിലങ്ങ് കാര സ്വദേശി ഇലഞ്ഞിക്കൽ ജോണുമായാണ് മോഷ്ടാവ് മാലയ്ക്ക് വേണ്ടി പിടിവലി നടത്തിയത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
ജോണിന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന ജോണിന്റെ കഴുത്തിലെ മൂന്ന് പവന്റെ സ്വർണമാലയാണ് കവരാൻ നോക്കിയത്. ഞെട്ടിയുണർന്ന ജോണ് മാലയിൽ പിടിച്ചതോടെ മോഷ്ടാവുമായി പിടിവലി നടന്നു. ജോണിനെ ഇടിച്ച് വീഴ്ത്തി മോഷ്ടാവ് കടന്ന് കളഞ്ഞു.
മാലയുടെ ഒരു ഭാഗം ജോണിന്റെ കയ്യിൽ കിട്ടുകയും ചെയ്തു. പിടിവലിയിൽ ജോണിന് പരിക്ക് പറ്റി. തൊട്ടടുത്ത വീട്ടിലെ അഞ്ചലശേരി ജോഷിയുടെ വീടിന്റെ അടുക്കള വാതിൽ കുത്തി പൊളിച്ച് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവന്റെ മാലയും കവർന്നിട്ടുണ്ട്.
ഇന്നലെ രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. കാരയിലെ കംബ്ലിക്കൽ ബാലൻ കിഴക്കെവീട്ടിൽ ദിനേശൻ എന്നിവരുടെ വീട്ടിലടക്കം അര ഡസനോളം വീടുകളിൽ മോഷണശ്രമം നടന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.