മാള: 88 വയസുള്ള വൃദ്ധനെ പരിചരിക്കാൻ നിന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ 67കാരൻ പിടിയിലായി. മാള പുത്തൻചിറ സദനം ചക്കാലക്കൽ മത്തായി ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായ വൃദ്ധനെ നോക്കുന്നതിനായി വിദേശത്തുള്ള മക്കൾ ചുമതലപ്പെടുത്തിയതായിരുന്നു ഇയാളെ.
വീട്ടിൽ വൃദ്ധനും മത്തായിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ അവശനിലയിലായ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സംശയത്തേ തുടർന്ന് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിപ്പിച്ചപ്പോഴാണ് ജോലിക്കാരൻ വൃദ്ധനെ ലൈംഗീകമായി പീഢിപ്പിക്കുന്നതും ദേഹോപദ്രവമേൽപ്പിക്കുന്നതും പോലീസ് മനസിലാക്കിയത്. ഇയാളെ റിമാൻഡ് ചെയ്തു.