വൈപ്പിൻ: എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
സമഗ്ര ശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വൊക്കേഷൻ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കുന്ന സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണിതു സ്ഥാപിച്ചത്.
പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങൾ മനസിലാക്കുക, വിദ്യാർഥികളിൽ ഭൂമിശാസ്ത്ര വിഷയത്തോട് അഭിരുചിയും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. ഡോണോ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, പ്രിൻസിപ്പാൾ പാൻസി ജോസഫ് , പ്രധാനാധ്യാപിക എൻ.കെ. സീന എന്നിവർ സംസാരിച്ചു.