ആലുവ: ആലുവ നഗരത്തിൽ റീടാറിംഗ് ചെയ്ത റോഡിന് ഉയരക്കൂടുതൽ വന്നതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെ ടുന്നത് പതിവാകുന്നു. പമ്പ് കവലയിൽ മാതാ മാധുര്യ തീയേറ്ററിന് മുന്നിലെ റോഡാണ് അപകടക്കെണിയൊരുക്കിയിരിക്കുന്നത്.
പെരുമ്പാവൂർ ദേശസാൽകൃത റോഡും സ്വകാര്യ ബസ് ബസ് റോഡും രണ്ടായിത്തിരിയുന്നത് ഇവിടെയാണ്.
പലപ്പോഴും മൂന്ന് നിരയായാണ് വാഹനങ്ങൾ തിരിയാനായി കാത്തു കിടക്കുന്നത്. ടി ആകൃതിയിലാണ് ഇവിടെ റോഡുകൾ കൂടിച്ചേരുന്നത്.
ഇതിൽ ആലുവയിൽ നിന്ന് പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലേക്ക് പോകാൻ ഇടതു നിരയിൽ വരുന്ന വാഹനങ്ങളാണ് ഉയരക്കൂടുതൽ അറിയാതെ ചെരിയുന്നത്.
ഇരുചക്രവാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നതും പതിവാണ്. ഉയരവ്യത്യാസം അപകടങ്ങൾ വരുത്തിവയ്ക്കുമെന്നും നടപ്പാത മണ്ണിട്ട് ഉയർത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.