കാലടി: നോമ്പുകാലത്തോടനുബന്ധിച്ച് ഇന്നലെ അങ്കമാലി, ചേർത്തല, കൊരട്ടി, വൈക്കം ഫൊറോനകളിൽ നിന്നുള്ള വിശ്വാസികൾ മലയാറ്റൂർ കുരിശുമുടി കയറി.
ഫൊറോനതല കുരിശുമുടി തീർഥാടനത്തിന്റെ നാലാം ഞായറാഴ്ചയായിരുന്ന ഇന്നലെ നൂറുകണക്കിന് വിശ്വാസികൾ കുരുശുമുടി കയറി പ്രാർഥിച്ച് മുത്തപ്പനെ വണങ്ങി.
വൈകിട്ട് അഞ്ചിന് മലയടിവാരത്തെ മാർ തോമാശ്ലീഹായുടെ തിരുസ്വരൂപത്തിനു മുന്നിൽ ഒരുമിച്ചു കൂടി പ്രാരംഭ പ്രാർഥനയോടെ മല കയറ്റത്തിന് തുടക്കം കുറിച്ചു. കുരിശുമുടി പാതയിലെ കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലും പ്രത്യേക പ്രാർഥനകൾ നടത്തി. മലമുകളിൽ എത്തിയപ്പോൾ പ്രത്യേക പ്രാർഥനകളും നടന്നു.
കൊരട്ടി ഫൊറോന പള്ളി വികാരി ഫാ. ജോസ് എടശേരി, അതിരൂപതയിലെ കുടുംബ യൂണിറ്റുകളുടെ ഡയറക്ടർ ഫാ. ഡെന്നി കാട്ടയിൽ, ഫാ. വർഗീസ് മണവാളൻ എന്നിവർ കുരിശുമുടി കയറ്റത്തിന് നേതൃത്വം നൽകി. 28ന് മലയാറ്റൂർ ബൈബിൾ കൺവൻഷൻ ആരംഭിക്കും. മലയാറ്റൂർ ബൈബിൾ കൺവെൻഷന്റെ നാല്പതാം വർഷമാണ്. തീർഥാടത്തോടനുബന്ധിച്ച് ക്ലീൻ മലയാറ്റൂർ പദ്ധതിക്കും തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് വിൽസൺ കോയിക്കര ഉദ്ഘാടനം ചെയ്തു.