നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി സൈഫുള്ളയെന്ന യാത്രക്കാരനിൽനിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 52.5 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. പ്രത്യേകം രൂപപ്പെടുത്തിയ ബ്രൗൺ നിറത്തിലുള്ള പോക്കറ്റുകളിലാക്കി ഇരുതുടകളിലും കെട്ടിവച്ചാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 1139 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. യാത്രക്കാരനെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.