+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ന്തം ക​ഥാ​പാ​ത്ര​ങ്ങ​ളെ നി​റ​ച്ചാ​ര്‍​ത്തി​ല്‍ ക​ണ്ട​് അതി​ശ​യി​ച്ച് പി.​എ​ഫ്. മാ​ത്യൂ​സ്

കൊ​ച്ചി: ത​ന്‍റെ ക​ഥ​ക​ള്‍​ക്ക് ആ​ശ​യാ​വി​ഷ്‌​കാ​ര​മാ​യി ചി​ത്ര​കാ​ര​ന്‍ ഹു​സൈ​ന്‍ ചാ​യ​മി​ട്ട ചി​ത്രം ക​ണ്ടാ​സ്വ​ദി​ച്ച് ക​ഥാ​കൃ​ത്ത് പി.​എ​ഫ്. മാ​ത്യൂ​സ്. ഫോ​ര്‍​ട്ട്‌​കൊ​ച്ചി ക​ബ്രാ​ള്‍ യാ​ര്‍​ഡി​ല
സ്വ​ന്തം ക​ഥാ​പാ​ത്ര​ങ്ങ​ളെ നി​റ​ച്ചാ​ര്‍​ത്തി​ല്‍  ക​ണ്ട​് അതി​ശ​യി​ച്ച് പി.​എ​ഫ്. മാ​ത്യൂ​സ്
കൊ​ച്ചി: ത​ന്‍റെ ക​ഥ​ക​ള്‍​ക്ക് ആ​ശ​യാ​വി​ഷ്‌​കാ​ര​മാ​യി ചി​ത്ര​കാ​ര​ന്‍ ഹു​സൈ​ന്‍ ചാ​യ​മി​ട്ട ചി​ത്രം ക​ണ്ടാ​സ്വ​ദി​ച്ച് ക​ഥാ​കൃ​ത്ത് പി.​എ​ഫ്. മാ​ത്യൂ​സ്. ഫോ​ര്‍​ട്ട്‌​കൊ​ച്ചി ക​ബ്രാ​ള്‍ യാ​ര്‍​ഡി​ലെ ബി​നാ​ലെ വേ​ദി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ക്ഷ​രാ​ര്‍​ട്ഥം- ദ്വി​ദി​ന ജ​ല​ച്ചാ​യ ക്യാ​മ്പാ​യി​രു​ന്നു വേ​ദി. പി.​എ​ഫ്. മാ​ത്യൂ​സി​ന്‍റെ "ജ​ല​ക​ന്യ​ക​യും ഗ​ന്ധ​ര്‍​വ​നും', "എ​ന്‍റെ അ​ച്ഛ​ന്‍ ഇ​നി​യും വ​ന്നി​ല്ല', "ശ​ല​ഭ​ങ്ങ​ളു​ടെ ആ​യു​സ്' എ​ന്നീ ക​ഥ​ക​ള്‍​ക്ക് ക്യ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ 20 ചി​ത്ര​കാ​ര​ന്മാ​ര്‍ നി​റം പ​ക​ര്‍​ന്ന് സ്വാ​ത​ന്ത്രാ​വി​ഷ്‌​കാ​രം ഒ​രു​ക്കി.

മി​ക​ച്ച​തും ഗം​ഭീ​ര​വു​മാ​യ അ​നു​ഭ​വ​മാ​ണെ​ന്ന് ചി​ത്ര​ങ്ങ​ള്‍ ക​ണ്ട​ശേ​ഷം പി.​എ​ഫ്. മാ​ത്യൂ​സ് പ​റ​ഞ്ഞു. ഒ​രു ക​ഥ​യ്ക്ക് അ​നേ​കം വാ​യ​ന​ക​ളു​ണ്ടെ​ന്ന് പ​റ​യാ​റു​ണ്ടെ​ങ്കി​ലും അ​തു കാ​ണാ​ന്‍ ക​ഴി​ഞ്ഞ​ത് ഇ​വി​ടെ​യാ​ണ്. 20 ചി​ത്ര​കാ​ര​ന്മാ​രു​ടെ അ​ത്ര​യും കാ​ഴ്ച​പ്പാ​ടു​ക​ള്‍ ദൃ​ശ്യ​മാ​യി. എ​ല്ലാം ആ​ശ​യ​സ​മ്പു​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്യാ​മ്പി​ല്‍ ര​ണ്ടാം ദി​നം എ​ഴു​ത്തു​കാ​രി കെ.​ആ​ര്‍. മീ​ര​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത മൂ​ന്നു ക​ഥ​ക​ള്‍​ക്കാ​ണ് ചി​ത്ര​കാ​ര​ന്മാ​ര്‍ ജ​ല​ച്ചാ​യ​ത്തി​ല്‍ ആ​വി​ഷ്‌​കാ​ര​മൊ​രു​ക്കു​ന്ന​ത്. വെ​റ്റ്പാ​ല​റ്റ് ആ​ര്‍​ട്ട് ഗ്രൂ​പ്പി​ന്‍റെ​യും എ​ബി​സി ആ​ര്‍​ട്ട്‌​റൂ​മി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് 'അ​ക്ഷ​രാ​ര്‍​ട്ഥം' ക്യാ​മ്പ്.