മൂവാറ്റുപുഴ: കൊയ്ത്തുത്സവത്തിനൊരുങ്ങി കടുവേലി പാടശേഖരം. കിസാൻ സഭയുടെ നേതൃത്വത്തിൽ മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയിൽ കടുവേലി പാടശേഖരത്തിലെ നാല് ഏക്കർ തരിശ്പാടത്താണ് നെല്ല് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്.
പാടശേഖരത്തിൽ പ്ലാസ്റ്റിക് മാലിന്യമുൾപ്പടെ നിറഞ്ഞ് കവിഞ്ഞ് കിടക്കുകയായിരുന്നു. കാടുകയറി ഉപയോഗശൂന്യമായി കിടന്ന സ്ഥലം നിരവധി പേരുടെ ആഴ്ചകളോളം നീണ്ട പരിശ്രമംകൊണ്ടാണ് കൃഷിയോഗ്യമാക്കിയത്. കഴിഞ്ഞ 20 വർഷത്തിനു മുകളിൽ കൃഷി ചെയ്യാതെ തരിശായി കിടന്ന പാടം കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് പോൾ പൂമറ്റം, റെജി ഐസക്ക് മൂലംകുഴി, സുധീപ് പാലമൂട്ടിൽ, പ്രിൻസ് ആനിക്കാട് എന്നിവരുടെ നേതൃത്തത്തിൽ പാടം ഉഴുത് കൃഷിയിറക്കുകയായിരുന്നു.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്‍ നടീൽ ഉദ്ഘാടനം ചെയ്തു. യന്ത്രം ഉപയോഗിച്ചാണ് ഞാറ് നട്ടത്. കൊയ്ത്തുത്സവം 31ന് രാവിലെ 10ന് കിസ്സാൻ സഭ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്യും.