പിറവം: നഗരസഭയുടെ വാർഷിക പദ്ധതിയിൽപ്പെടുത്തി 29 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണ യൂണിറ്റ് പദ്ധതിയിലെ ബയോ ഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തു. പ്ലാന്റുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു.
ഒരു യൂണിറ്റിന് 14000 രൂപയാണ് വില വരുന്നത്. ഒരു ദിവസം 7.5 കിലോ ജൈവ മാലിന്യം നിക്ഷേപിച്ച് ഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്റാണ് തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് സൗജന്യമായി വിതരണം ചെയ്തത്.
നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, ജിൽസ് പെരിയപ്പുറം, ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ അജേഷ് മനോഹർ, മോളി വലിയകട്ടയിൽ, പി. ഗിരീഷ് കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, സജിനി പ്രതീഷ്, ജൂലി സാബു, രാജു പാണാലിക്കൽ, പ്രശാന്ത് മമ്പുറത്ത്, മോളി ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ എം.ആർ. ശ്രീകുമാർ, എം.ഹബീബ് എന്നിവർ പങ്കെടുത്തു.