കൊടുങ്ങല്ലൂർ: നഗരസഭയിൽ അവതരിപ്പിച്ചതു നിരാശാജനകമായ ബജറ്റെന്നു ബിജെപി. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ക്രിയാത്മകമായ നടപടികളില്ല. ഭിന്നശേഷി കുടുംബാംഗങ്ങളുടെ വരുമാനം വർധിപ്പിക്കാൻ പദ്ധതികളില്ല. താലൂക്ക് ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ കുറവു പരിഹരിക്കാൻ നിർദേശങ്ങളില്ല. കോതപ്പറന്പ്- ആനാപ്പുഴ അഞ്ചങ്ങാടി തീരദേശ റോഡ് ബജറ്റിൽ തഴഞ്ഞു. കായൽ ടൂറിസം, പരന്പരാഗതമായ തൊഴിൽ മേഖല എന്നിവയെയും തഴഞ്ഞെന്നു ബിജെപി പാർലമെന്ററി പാർട്ടി വിലയിരുത്തി.
പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, രശ്മി ബാബു, ഒ.എൻ. ജയദേവൻ, ശാലിനി വെങ്കിടേഷ്, ശിവറാം, വിനീത ടിങ്കു എന്നിവർ പ്രസംഗിച്ചു.
പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, രശ്മി ബാബു, ഒ.എൻ. ജയദേവൻ, ശാലിനി വെങ്കിടേഷ്, ശിവറാം, വിനീത ടിങ്കു എന്നിവർ പ്രസംഗിച്ചു.