ചെന്ത്രാപ്പിന്നി: ജില്ലയിൽ സാന്പത്തികശേഷി കുറവുള്ള കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള റംസാൻ കിറ്റ് വിതരണം ചെയ്ത് നൗഷാദ് സൗഹൃദ കൂട്ടായ്മ ട്രസ്റ്റ് . ഒരു കുടുംബത്തിന് 1010 രൂപയുടെ ഇരുന്നൂറോളം കിറ്റുകളാണ് വിതരണം നടത്തിയത്.
മരണപ്പെട്ടുപോയ നൗഷാദുമാരുടെ കുടുംബങ്ങളിലേക്ക് കിറ്റുകൾക്കൊപ്പം , മുസല്ല, തസ്ബി, നോന്പ് ക്യാഷ് എന്നിവയും ഉണ്ടായിരുന്നു. ജുമാ നിസ്കാരത്തിന് ശേഷം വിവിധ പള്ളികളിൽ റംസാൻ സ്പെഷ്യൽ കലണ്ടറും വിതരണം ചെയ്തു .
ചാമക്കാല പള്ളി ഖത്തീബ് ശുഹൈബ് ഹുദവി വല്ലപ്പുഴ കിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. നൗഷാദ് ചെന്ത്രാപ്പിന്നി, നൗഷാദ് കിങ്ങിണി, പി.കെ.നൗഷാദ് നൗഷാദ് കൊറ്റായി, നൗഷാദ് ചേലക്കര,നൗഷാദ് എടവിലങ്ങ് എന്നിവർ പ്രസംഗിച്ചു.