കൊരട്ടി: വസ്ത്രവ്യാപാര കേന്ദ്രത്തിൽ അവശേഷിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ പൊതു കനാലിലും ഓരങ്ങളിലും തള്ളിയതിനെതിരെ കൊരട്ടി പോലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൊരട്ടി ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യാപാര കേന്ദ്രമായ ട്രെൻഡ്സിനെതിരെയാണ് കൊരട്ടി സി.ഐ.ബി.കെ.അരുണ്‍ നടപടി സ്വീകരിച്ചത്.
വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കാൻ കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമസേനയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നതിനിടെയാണ് ഇത്തരം സ്ഥാപനങ്ങൾ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നത്.
സ്ഥാപനം മാലിന്യ നീക്കത്തിനു മറ്റുവഴി തേടുന്പോൾ കരാർ എടുക്കുന്നവരാണ് ഇത്തരം നടപടി സ്വീകരിക്കുന്നതത്രേ. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സി.ഐ.ബി.കെ.അരുണ്‍ പറഞ്ഞു.