വെള്ളാങ്കല്ലൂർ: ചുട്ടുപൊള്ളുന്ന വേനൽചൂടിൽ വഴിയോര യാത്രക്കാർക്ക് ദാഹശമനമേകാൻ വെള്ളാങ്കലൂർ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് തണ്ണീർ പന്തൽ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുൻവശത്തായി തയ്യാറാക്കിയ തണ്ണീർപന്തൽ പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപ്പറന്പിൽ അധ്യക്ഷനായിരുന്നു.