ചാലക്കുടി: പൗലോസ് താക്കോൽക്കാരൻ പുരസ്കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ എംഎൽഎ ക്ക് റവന്യു മന്ത്രി കെ. രാജൻ സമ്മാനിച്ചു. പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം പൗലോസ് താക്കോൽക്കാരന്റെ 30-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ യോഗത്തിൽ വെച്ചാണ് സമർപ്പിച്ചത്. മന്ത്രി രാജൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ നിർമിച്ചു നൽക്കുന്ന 9ാമത് ഭവനത്തിന്റെ താക്കോൽ ദാനവും 10-ാമത് ഭവനത്തിന്റെ ധാരണ പത്രവും കൈമാറി. സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ് വിദ്യാഭ്യാസ ധനസഹായ സമർപ്പണം നടത്തി. മുൻ എംഎൽഎമാരായ ഏ.കെ. ചന്ദ്രൻ, ബി.ഡി. ദേവസി, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, അഡ്വ. സി.ടി. സാബു, യു.എസ്. അജയകുമാർ, അഡ്വ. പി.ഐ. മാത്യു എന്നിവർ പ്രസംഗിച്ചു.