ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാന്പ് നടത്തി. തൃശൂർ ഐഎംഎബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാന്പയിൻ സംഘടിപ്പിച്ചത്. വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി രക്തദാനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് വളണ്ടിയേഴ്സ്, വിദ്യാർഥിനികൾ, അധ്യാപക അനധ്യാപകർ തുടങ്ങി ധാരാളം പേർ രക്തദാനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സി. സിനി വർഗീസ് ക്യാന്പിന് നേതൃത്വം നൽകി.
എൻഎസ്എസ് വളണ്ടിയേഴ്സ്, വിദ്യാർഥിനികൾ, അധ്യാപക അനധ്യാപകർ തുടങ്ങി ധാരാളം പേർ രക്തദാനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സി. സിനി വർഗീസ് ക്യാന്പിന് നേതൃത്വം നൽകി.