ചാലക്കുടി: ബ്രഹ്മപുരത്ത് തീപിടുത്തത്തിൽ തീ അണക്കാൻ ഉണ്ടായ ചാലക്കുടി അഗ്നി രക്ഷാ സേനയെ ജഗദ്ഗുരു ട്രസ്റ്റ് അനുമോദിച്ചു. പ്രസിഡന്റ് ജി. പത്മനാഭ സ്വാമി അധ്യക്ഷത വഹിച്ചു. ജീവൻ രക്ഷാ വേദി പ്രസിഡന്റ് ഇ.ജി. ഗോപാലകൃഷ്ണൻ, സ്റ്റേഷൻ ഓഫീസർ കെ. ഹർഷക്ക് ഉപഹാരം സമ്മാനിച്ചു പി.കെ. സുബ്രമണ്യൻ, കെ.എം. ഹരി നാരായണൻ എന്നിവർ പ്രസംഗിച്ചു.