കൈപ്പറന്പ്: കൈപ്പറന്പ് സെന്ററിന് സമീപം സംസ്ഥാനപാതയിൽ എം കെകെ പെട്രോൾ പന്പിന് സമീപം നിയന്ത്രണംവിട്ട ട്രാവലർ ഡിവൈഡറിൽ ഇടിച്ചുകയറി. ഡിവൈഡറിൽ കുടുങ്ങിയ വാഹനം അനക്കാനാവാത്ത അവസ്ഥയിലായി. തൃശൂർ ഭാഗത്തു നിന്നും കുന്നംകുളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. നാട്ടുകാരും പ്രദേശവാസികളും ചേർന്ന് വാഹനം പൊക്കി മാറ്റി ഗതാഗതം സഞ്ചാരയോഗ്യമാക്കി. ഇന്നലെ വൈകുന്നേരം 6.30 നായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.