പാലപ്പിള്ളി: കാട്ടാനകൾ സ്ഥിരമായി ഇടംമുറിയുന്ന പാലപ്പിള്ളി പിള്ളത്തോട് പ്രദേശത്തെ റോഡിന്റെ വശങ്ങൾ ശുചീകരിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
പിള്ളത്തോട് പാലത്തിനു ഇരുവശത്തും കാടുപിടിച്ചുകിടക്കുന്ന ഭാഗങ്ങളിലാണ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സീനയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്. ഫോറസ്റ്റ് വാച്ചർമാരായ അരുണ്‍, നീജോ, രാജൻ എന്നിവരും, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ഓമന എന്നിവരും നാട്ടുകാരും ശുചീകരണത്തിൽ പങ്കാളികളായി.
ആനകൾ നിന്നാൽ കാണാത്ത രീതിയിൽ കാടുമൂടിയ റോഡിന്റെ വശങ്ങൾ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും പൊതുമരാമത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ ആക്ഷേപം.